മിസ്ര്‍ , ഫലസ്തീന്‍, ജോര്‍ദ്ദാന്‍ യാത്ര

Posted by SiM Media on 5:05 PM with 2 comments
അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹം കൊണ്ട് ഇന്ഷാ അല്ലാഹ് മെയ്‌ 9 നു ദുബായ് നിന്നും ഉംറക്ക് പുറപ്പെട്ട്‌ നേരെ മദീനയില്‍ ചെന്ന് ശേഷം മക്കയിലേക്ക് പോകും. 15 നു ജിദ്ദയില്‍ നിന്നും കൈറോയിലേക്ക്...ശേഷം ഫലസ്തീന്‍, ബൈത്തുല്‍ മഖ്ദിസ്, ജോര്‍ദാന്‍..12 ദിനം നീണ്ടു നില്‍ക്കുന്ന  യാത്രക്ക് നേതൃത്വം പിതാവ് പി.എസ്.കെ മൊയ്തു ബാഖവി മാടവനയാണ്. ഇന്ത്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നും സംഗമിക്കുന്ന സംഘത്തോടൊപ്പമാണ് യാത്ര. എല്ലാ യാത്രകളും ഭംഗിയാകുവാനും അല്ലാഹുവിന്‍റെ പൊരുത്തത്തിലാകുവാനും സന്തോഷത്തോടെ തിരിച്ചെത്തുവാനും നിങ്ങളെല്ലാം ദുആ ചെയ്യുക. എല്ലാ മഹാന്മാരുടെയും ശഫാഅത്തില്‍ പെടുവാനും അവരോടൊപ്പം സ്വര്‍ഗ്ഗലോകത്ത് പ്രവേശിക്കാനും നമുക്കും കുടുംബാങ്ങള്‍ക്കും നമ്മോട് ബന്ധപ്പട്ടവരെല്ലാര്‍ക്കും അല്ലാഹു തൌഫീഖു നല്‍കട്ടെ.ആമീന്‍. യാത്രക്ക് ശേഷം യാത്രാ വിശേഷങ്ങള്‍ എല്ലാം ഭംഗിയായി ഇവിടെ രേഖപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. സര്‍വ്വശക്തന്‍ തുണക്കട്ടെ. വാസ്സലാം...
Categories: