ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പതിനായിരം പേര്‍ക്ക് ഉപഹാരമായി നല്കുന്നു.
Posted by SiM Media on 1:50 PM with No comments

ദുബൈ: പ്രശസ്ത ഇസ്ലാമിക ശാസ്ത്ര ഗ്രന്ഥ രചയിതാവായ കോടമ്പുഴ ബാവ മുസ്ലിയാരുടെ അത്യപൂര്‍വ്വ രചനകളുടെ തെരഞ്ഞെടുത്ത സമാഹാരങ്ങള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാനും പണ്ഡിതര്‍ക്ക് ഗ്രന്ഥഉപഹാരമായി നല്കുവാനും കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്ലാമിക് സെന്റര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. ഒന്നരക്കോടി രൂപയുടെ ഗ്രന്ഥപദ്ധതിയില് പതിനായിരം പേര്‍ക്ക് മലയാള, അറബി ഗ്രന്ഥങ്ങള്‍ സൌജന്യമായി നല്‍കുമെന്ന് ദാറുല്‍ മആരിഫ് പ്രിന്‍സിപ്പാള്‍ പി. എസ്. കെ മൊയ്തു ബാഖവി മാടവന അറിയിച്ചു. ഐടി യുഗത്തിലും വര്‍ധിച്ചുവരുന്ന ഇസ്ലാമിക ശാസ്ത്രത്തിന്റെ മൂല്യാധിഷ്ഠിത വായനാ സാധ്യതകള്‍ മനസ്സിലാക്കിയാണ് ഈ ഗ്രന്ഥഉപഹാരം സമര്‍പ്പിക്കുന്നതെന്ന് പി. എസ്.കെ മാടവന പറഞ്ഞു. വിവിധ സ്കീമുകളിലായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ത്യയിലും ജി സി സിയിലെ എല്ലാ മേഖലയിലും പുസ്തകങ്ങള്‍ ലഭ്യമാക്കുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്ക്ക്ഇന്ത്യയില്. 0091 9747396674, 9048060107, യു. എ. ഇയില്‍. 00971 506914491, 0556281145, സൗദിയില്‍. 00966 595970413, ഖത്തറില്‍. 00974 55063492 സമീപിക്കുക.
0 comments:
Post a Comment