പാരമ്പര്യം അടയാളപ്പെടുത്തുന്നത്

Posted by SiM Media on 2:42 PM with No comments












അഹലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ പരമ്പര.


ലോകഗുരു, പ്രവാചക ശ്രേഷ്ടര്‍ മുഹമ്മദു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയില്‍ ചെന്നെത്തുന്ന സമസ്ത സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാരുടെ പരമ്പര.


  1. മുഹമ്മദ്‌ മുസ്തഫാ (സ്വ)
  2. ഇബ്നു ഉമര്‍ (റ)
  3. നാഫിഅ (റ)
  4. ഇമാം മാലിക്‌ (റ)
  5. ഇമാം ശാഫിഈ (റ)
  6. റബീഉല്‍ മുറാദി (റ)
  7. ഉസ്മാനുല്‍ അന്‍മാഥി (റ)
  8. ആഹ്മദുല്‍ ബഗ്ദാദി (റ)
  9. അബൂ ഇസ്ഹാഖുല്‍ മര്‍വസി (റ)
  10. അബൂ മുഹമ്മദുല്‍ ജുവൈനി (റ)
  11. ഇമാമുല്‍ ഹറമൈനി (റ)
  12. ഇമാം ഗസ്സാലി (റ)
  13. മുഹമ്മദു നൈസാബൂരി (റ)
  14. മുഹമ്മദ്‌ അബ്ദുല്‍ കരീമുറാഫിഈ (റ)
  15. ഇമാം റാഫിഈ (റ)
  16. അബ്ദുല്‍ ഗഫാറില്‍ ഖസ് വീനി (റ)
  17. മുഹമ്മദുല്‍ ഖസ് വീനി (റ)
  18. സലാറുബ്നു ഹസനില്‍ അര്‍ബലി (റ)
  19. ഇമാം നവവി (റ)
  20. അലിയ്യുബ്നു ഇബ്റാഹീം അല്‍ അത്വാര്‍ (റ)
  21. അബ്ദുറഹീമുല്‍ ഇറാഖി (റ)
  22. ഇബ്നു ഹജറില്‍ അസ്ഖലാനി (റ)
  23. സകരിയ്യല്‍ അന്‍സാരി (റ)
  24. ഇബ്നു ഹജറുല്‍ ഹൈതമി (റ)
  25. സൈനുദ്ദീന്‍ മഖ്ദൂം
  26. ഉസ്മാന്‍ മഖ്ദൂം
  27. അബ്ദുറഹ്മാന്‍ മഖ്ദൂം
  28. ഉസ്മാന്‍ മഖ്ദൂം
  29. അബ്ദുറഹ്മാന്‍ മഖ്ദൂം
  30. അബ്ദുല്‍ അസീസ്‌ മഖ്ദൂം
  31. നൂറുദ്ദീന്‍ മഖ്ദൂം
  32. ഖാജാ അഹ്മദ്‌ മഖ്ദൂം
  33. ശൈഖ് അഹ്മദ്‌ മഖ്ദൂം
  34. അലി ഹസന്‍ അല്‍ മഖ്ദൂമി
  35. അബ്ദുല്‍ അസീസ്‌ മുസ്‌ലിയാര്‍
  36. ചാലിലകത്ത് കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍
  37. ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാര്‍
  38. അബൂഉസാമ സ്വദഖത്തുള്ള മുസ്‌ലിയാര്‍
  39. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍
  40. കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍
വഹാബി നേതാവിന്‍റെ പരമ്പര

കേരളത്തില്‍ ഇന്നറിയപ്പെടുന്ന വഹാബികള്‍, ഇസ്ലാഹികള്‍, സലഫികള്‍, മുജാഹിദുകള്‍ തുടങ്ങി വ്യത്യസ്ത പേരിലറിയപ്പെടുന്ന ഇവയെല്ലാം ചെന്നെത്തുന്നത് ഇബ്നു അബ്ദുല്‍ വാഹബിലേക്ക്. അദ്ദേഹം ചെന്നെത്തുന്നത് നബി (സ്വ)യോട് ധിക്കാരപൂര്‍വ്വം സംസാരിച്ചപ്പോള്‍ ഉമര്‍ (റ) വധിക്കാനൊരുങ്ങിയ ദുല്‍ഖുവൈസിറത്തുതൈമിയിലേക്ക്.

  1. ഇബ്നു അബ്ദുല്‍ വഹാബ് (ഹി. 1111)
  2. അബ്ദുല്‍ വഹാബ് സുലൈമാന്‍
  3. അലി
  4. മുഹമ്മദ്‌ അഹ്മദ്‌
  5. റാഷിദ്‌
  6. ബരീദ് മുശ്രിഫ്
  7. ഉമര്‍
  8. മിഅസാദ് രീസ്
  9. സാഹിര്‍ (സാബിര്‍)
  10. മുഹമ്മദ്‌ അലവി
  11. വുഹൈബ്
  12. ദുല്‍ഖുവൈസിറത്തുതമീമി
"ഇസ്‌ലാമിക നിയമങ്ങള്‍ മാറ്റിമറിക്കുകയും അല്ലാഹുവിന് കൈയും കാലും ശരീരഭാഗങ്ങളും ഉണ്ടെന്ന് വരെ വാദിക്കുകയും അതിനനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയും ചെയ്ത ഇബ്നു തൈമിയ എന്ന മനുഷ്യന്‍. എങ്കിലും അയാള്‍ക്ക്‌ തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടവിധം സാധിച്ചില്ല. അങ്ങിനെയിരിക്കെയാണ് നജ്ദിലെ ഉയയ്‌നയില്‍ മുഹമ്മദ്‌ബ്നു അബ്ദുല്‍ വഹാബ് പിറക്കുന്നത്. ചെറുപ്പത്തിലേ വക്രബുദ്ധിയായ ഇയാള്‍ ഇബ്നു തൈമിയയുടെ സാഹിത്യങ്ങളിലാകൃഷ്ടനായിരുന്നു. താമസിയാതെ തന്‍റെ യുക്തിവാദങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങി.

ഭരണാധികാരി ഇബ്നു സഊദിന്‍റെ തന്ത്രത്തിലൂടെ വശത്താക്കി ഭരണത്തിന്‍റെ തണല്‍ ഉറപ്പ് വരുത്തി. മുഴുവന്‍ മുസ്ലിംകളെയും ഇസ്ലാമില്‍നിന്ന് പുറത്തു പോയവരായി ചിത്രീകരിച്ചുകൊണ്ടാണ് ഇയാളുടെ രംഗപ്രവേശനം. വഹാബിയല്ലാത്തവന്‍ മുസ്‌ലിമല്ലെന്നും അവന്‍റെ രക്തവും ധനവും ഹലാലാണെന്നുംവരെ വാദിച്ചു. 1187 ല്‍ ഭരണാധികാരികളുടെ പിന്തുണയോടെ പതിനായിരത്തിലധികം മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തു. സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി. നൂറുകണക്കിനു പണ്ഡിതര്‍ നിഷ്കരുണം വധിക്കപ്പെട്ടു. ഹിജാസിന്‍റെ മണല്‍തരികള്‍ ചെഞ്ചായമണിഞ്ഞു. അഹലുബൈതിന്‍റെയും സ്വഹാബതിന്‍റെയും മഖ്ബറകള്‍ നിരപ്പാക്കപ്പെട്ടു. തന്‍റെ കയ്യിലുള്ള വടിയുടെ ഉപകാരം പോലും പ്രവാചകരെകൊണ്ടുണ്ടാകില്ലെന്ന് പറയാന്‍ ഇയാള്‍ മടികാണിച്ചില്ല.

ബാങ്കിന്‍റെ മുന്‍പ്‌ സ്വലാത്ത് ചൊല്ലിപ്പോയതിനു നിരവധി മുഅദ്ദിനുകള്‍ കൊലചെയ്യപ്പെട്ടു. ഹിജ്റ: 1206 ല്‍ ഈ മനുഷ്യന്‍ കാലഗതിയടഞ്ഞു. ഇസ്മാഈലു ദഹ് ലവിയെപോലുള്ള ചിലരാണ് ഇന്ത്യില്‍ ഇതിനു വിത്ത് പാകിയത്. 1921 നു ശേഷം മാത്രമാണ് കേരളത്തില്‍ ഇതിന്‍റെ വിഷ വിത്ത്‌ വിതറപ്പെടുന്നത്. ആദ്യം ഐക്യസംഘമെന്നപേരില്‍ രംഗപ്രവേശനം ചെയ്തു. പിന്നീട് അവസരത്തിനൊത്ത് പേരുകള്‍ മാറ്റികൊണ്ടിരുന്നു. ഒപ്പം ആശയങ്ങളും..അതിപ്പോളും തുടരുന്നു."( 70 പിന്നിട്ട സമസ്ത )